Monday, 15 March 2010

സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...












സുനില്‍ ജി. നായര്‍. ഇനി ഓര്‍മയില്‍ മാത്രം ...




പട്ടാളക്കരനായ ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയിലാണ് സുനിലിനെ ഞാന്‍ പരിചയപ്പെടുന്നത് . എന്റെ നാട്ടുകാരന്‍ , പനമരം സ്വദേശി
.

പിന്നീട് പട്ടാളത്തിലെ ജോലി ഉപേക്ഷിച്ചു ദൈവത്തിന്റെ സ്വന്തം ജില്ല വിടാതെ , അതെ ജോലി തുടര്‍ന്ന് വരികയായിരുന്നു

എപ്പഴും പ്രസരിപ്പുള്ള ചെറുപ്പക്കാരന്‍ ; നല്ലൊരു കലാകാരന്‍ ;
സുനില്‍ നന്നായി വായിക്കുകയും, വരക്കുകയും ചെയ്യുമായിരുന്നു.

( സുനിലിന്റെ ഓയില്‍ പെയിന്‍റിംഗ്)


പ്രണയ വിവാഹമായിരുന്നു സുനിലിന്റെ. സന്ധ്യയുടെയും മക്കളായ അമ്മുവിന്റെയും അച്ചുവിന്റെയും കൂടെ, ഇനിയും പണി തീരാന്‍ ബാക്കിയുള്ള വീട്ടില്‍ സന്തോഷത്തോടെ കഴിയുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയായത്.


കഴിഞ്ഞ ഒഴിവുകാലത്ത് ഞാനും കലാ സംവിധായകന്‍ സോണിയും കൂടെ സുനിലിന്റെ വീട്ടില്‍ പോയി കുറെ സമയം പട്ടാള കഥകള്‍ കേട്ടിരുന്നിരുന്നു . പുറത്ത്‌ കോരി ചൊരിയുന്ന മഴ!

മാര്‍ച്ച്‌ 14 രാത്രി , ഒരു ജോലി കഴിഞ്ഞു വീട്ടിലെത്തി ചങ്ങാതിയായ ശ്രീകുമാറിനോടൊപ്പം, ടിവി കണ്ടു കൊണ്ടിരിക്കവേ സുനില്‍ കുഴഞ്ഞു വീഴുകയായിരുന്നു; അയല്പക്കകാര്‍ മാനന്തവാടി ആശുപത്രിയില്‍ എത്ത്തിക്കുന്നതിനു മുന്‍പേ മരണം സംഭവിച്ചു.

ഒരു മാസം മുന്‍പേ 'നിലാവിന്റെ ' ചിത്രീകരണത്തിനായി നാട്ടിലെത്തിയപ്പോള്‍ മഞ്ഞു പെയ്യുന്ന രാവിലെയാണ് സുനില്‍ ഞങ്ങളെ തേടി വന്നത് . ഒപ്പം സന്ധ്യയും , അച്ചുവും, അമ്മുവും.







കൊയിലെരിയില്‍ നിന്നും വള്ളിയൂര്‍കാവ് വഴി തൃശ്ശി ലേരി അമ്പലത്തിലേക്കുള്ള യാത്രയില്‍ എളുപ്പവഴി കാണിച്ചു കൊണ്ട് സുനില്‍ ഞങ്ങളുടെ ജീപ്പിനു മുന്‍പേ ചിരിച്ചു കൊണ്ട് , തിരിഞ്ഞു നോക്കി കൊണ്ട് ബൈക്ക്‌ ഓടിച്ചു.


എന്റെ കൂടെ ഒരു പ്രൊജെക്ട് ചെയ്യണമെന്നു എന്നും സുനില്‍ പറയുമായിരുന്നു. അറിഞ്ഞോ അറിയാതെയോ 'നിലാവിന്റെ ' ഒരു സീന്‍ ഞാന്‍ സുനിലിനെ കൊണ്ട് ഷൂട്ട്‌ ചെയ്യിച്ചു. ഒരു പക്ഷെ ഞങ്ങളുടെ ആ യാത്ര സുനിലിനെ അവസാനമായി ഒന്ന് കാണാന്‍ വേണ്ടി മാത്രമായിരിക്കണം

ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല!

നമുക്ക് പ്രിയപ്പെട്ടവരൊക്കെ ഇങ്ങനെ പോയാല്‍ ???
ലോഹിതദാസ്‌,ഗായകന്‍ സൈനോജ്, മുരളി , ഗിരീഷ്‌ പുത്തഞ്ചേരി.....
സുനില്‍ ...നീ എന്നും ഞങ്ങളോടൊപ്പം ഉണ്ട് ...