Sunday, 16 November 2008

പാസ് വേർഡ്




എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല !
അവളോ?
റീമ അഗർവാൾ !
എങ്ങിനെ കിട്ടി എന്റെ ഇ-മെയിൽ വിലാസം.
അതും 12 വർഷങ്ങൾക്ക് ശേഷം
.


എന്റെ ജി-മെയിൽ ഐഡിക്ക് 
മൂന്നു വർഷം മാത്രമെ പഴക്കമുള്ളൂ.

റീമ അഗർവാൾ!
ഒരു കമ്പ്യൂട്ടർ അദ്ധ്യാപകന്റെ വേഷം കെട്ടിയ കാലഘട്ടം
ഇന്റർനെറ്റ് ഇ-മെയിൽ സംവിധാനങ്ങളൊക്കെ
ആയിവരുന്നതെയുള്ളൂ.
അന്നു ഫോക്സ് പ്രോ എന്ന ഡാറ്റാ ബേസ്, സി പ്ലസ്
എന്നിവയാണ് അവളുടെ കോഴ്സിൽ.
ഫ്ലോ ചാർട്ട് വരക്കാതെ നേരിട്ട്
പ്രോഗ്രാമെഴുതുന്ന സുന്ദരി!
ആരോടും അധികം ഇടപെഴകാതെ ,
നല്ല ഒതുക്കത്തോടെ
ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്ന
 
ഒരു പാവം..പഠിത്തക്കുട്ടി..
മറ്റുള്ള കുട്ടികളെപ്പോലെ ഏണിപ്പടിയിൽ നിന്നുള്ള
ലീലാ വിലാസങ്ങളിൽ നിന്നും വിമുക്ത..
ലിഫ്റ്റിൽ അവൾ കയറുക പോലുമില്ല !!

അവൾക്ക് യാഹൂവിൽ ഒരു ഇ-മെയിൽ വിലാസം
സൌജന്യമായി ഉണ്ടാക്കി കൊടുത്തത് ഞാനാണ്.
പാസ് വേർഡായി ഇഷ്ടമുള്ളത് ടൈപ്പ് ചെയ്യാൻ
പറഞ്ഞപ്പോൾ ,

“ സാറിന്റെ പേരു തന്നെ ഇരിക്കട്ടെ എന്നവൾ പറഞ്ഞു.”

ചിലന്തിവലകളുടെ ലോകത്തിൽ എനിക്കു കിട്ടിയ
ആദ്യത്തെ അംഗീകാരം!
ആദ്യത്തെ മെയിൽ കിട്ടിയപ്പോൾ അവളുടെ മുഖത്തെ
ആ ആരാധന കലർന്ന ചിരി ഇന്നും ഞാനോർക്കുന്നു
അറ്റാച്ച് മെന്റ് തുന്നിച്ചേർക്കുന്ന വിദ്യ കൂടി ഞാൻ
കാണിച്ചു കൊടുത്തപ്പോൾ എന്നിൽ അവൾ ഒരു
ബിൽ ഗേറ്റ്സിനെ കണ്ടു.

“സാർ..ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല”

അക്കാലത്ത് എന്റെ യാഹൂ ഇൻ ബോക്സ്
അവളുടെ ഫോർവാർഡെഡ് മെയിലുകൾ കൊണ്ട്
അലങ്കരിക്കപ്പെട്ടിരുന്നു.
ദൈവവചങ്ങൾ
.ജീവിത്തത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ..
ഉൾപ്പെടുന്ന ചില പവർ പോയന്റ് പ്രസന്റേഷനുകൾ..
ട്യൂട്ടർ മാരായ ജയരാജിനും
ട്രീസാ തോമസിനും കിട്ടാത്ത ഒരു ഭാഗ്യം.

വിഷ്വൽ ബേസിക്കിൽ നല്ലൊരു
പ്രോജക്റ്റും ചെയ്ത്
കോഴ്സും കഴിഞ്ഞ് അവൾ പോയി.
നല്ല ഒരു ഐ.ടി. ഭാവി ഞങ്ങൾ അവളിൽ കണ്ടു.
പിന്നെ അവളെക്കുറിച്ചു ഒരു വിവരവും ഇല്ല.

ഇപ്പോളിതാ എന്റെ ഇൻ ബോക്സിൽ
പഴയ പഠന കാലഘട്ടത്തിലെ ഓർമ്മകൾ
അയവിറക്കിക്കൊണ്ട്..ഒരു മെയിൽ..
ഫേൻസി ഫോണ്ടുകൾ
നല്ല ഒരു ഇ-മെയിൽ സിഗ്നേചർ


റീമാ..നീ നല്ലൊരു വിദ്യാർത്ഥി തന്നെ.
ഈ ഗുരുസ്നേഹം എന്നെ വല്ലാതെ
ഇമോഷണലാക്കുന്നു.

അവളുടെ മെയിലിലേക്ക് നോക്കി നിന്ന
എനിക്കു പെട്ടെന്ന് ഒരു കൌതുകം
പാസ് വേർഡ്..
ആ പഴയ പാസ് വേർഡ് തന്നെ ആയിരിക്കുമോ?

ഗുരുസ്നേഹം ഒന്നു പരീക്ഷിച്ചു നോക്കണോ?
ജി-മെയിലിൽ നിന്നും അവളുടെ ഐഡി കോപ്പി
ചെയ്ത് യാഹൂ ലോഗിൻ പേജിൽ പേസ്റ്റ് ചെയ്തു
പാസ് വേർഡ്?
എന്റെ പേരു ഞാൻ ലോവർ കേസിൽ ടൈപ്പു ചെയ്തു..
ലോഗ്ഗിംഗ്
.
ഈശ്വരാ
ഇതു വരെ അവൾ അതു മാറ്റിയിട്ടില്ലാ
ഗുരുസ്നേഹം..ഗുരു വന്ദനം
ഇരുപതോളം തുറക്കാത്ത മെയിലുകൾ
ഞാൻ ഈ ചെയ്യുന്നത് മഹാ മോശമാണ്..
ഒരാളുടെ മെയിൽ ബോക്സ്..
അതും ഒരു പഴയ വിദ്യാർത്ഥിനിയുടെ..

മനസ്സും മനസ്സാക്ഷിയും തമ്മിൽ ഒരു സംഘട്ടനം.
മനസ്സ് ജയിച്ചു
ഐ.ടി യുഗമാണ് മോനെ ദിനേശാ..

ഞാൻ മെയിലുകൾ ഓരോന്നായി തുറന്നു.

നാലെണ്ണത്തോടെ ഞാൻ അവസാനിപ്പിച്ചു.
അവസാനിപ്പിക്കേണ്ടി വന്നു.
നാലു പേരയച്ചതാണെങ്കിലും
ഏകദേശം ഒരേ അർത്ഥങ്ങളും
അനർത്ഥങ്ങളും അടങ്ങിയ
നാലു മെയിലുകൾ..

കൌതുകം മൂത്ത്
അവക്കുള്ള മറുപടികളും ഞാൻ വായിച്ചു.
കോപ്പി/ പേസ്റ്റ് കണ്ടു പിടിച്ച ആ മഹാനെ
നമ്മൾ ആദരിക്കേണ്ടിയിരിക്കുന്നു.
Bcc
Cc എന്നിവ റീമ നീ എത്ര
സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു.
ടൈം ഷേറിംഗിനെക്കുറിച്ച് നീ ആധികാരികമായി
പഠിച്ചിരിക്കുന്നു.
എങ്കിലും എന്നെ അമ്പരപ്പിക്കുന്നത് അതല്ല..
എല്ലാവരും നിന്നോട് ചോദിക്കുന്ന ചോദ്യങ്ങൾ
എല്ലാം തന്നെ ഒരു പോലെയുള്ളതാണ്?

റീമാ..നീ ഐ.ടി. ലോകത്തിന്റെ
കൊടുമുടി കീഴടക്കിയിരിക്കുന്നു.
ഞാൻ നിനക്കായി
എത്രയും പെട്ടെന്ന് ലോഗ്ഗ് ഓഫ് ചെയ്യുന്നു.
ദയവായി നീ പാസ് വേർഡ് മാറ്റുക.

 

 


14 comments:

മാണിക്യം said...

ചില ബന്ധങ്ങള്‍
അങ്ങനെയാണ്..
കാലങ്ങളെ അതിജീവിക്കും.
ഒന്നിനുമല്ലാതെ വെറുതേ ഒരു ഇഷ്ടം.
ഭക്തി.ബഹുമാനം.
മുറിച്ചെറിയാന്‍ പറ്റില്ല,കാണുകയോ കേള്‍ക്കുകയോ ഒന്നും വേണ്ട എന്നാലും പവിത്രമായ ഒരു ഓര്‍മ്മയായ്,
മനസ്സിന്റെയുള്ളില്‍ ജ്വലിച്ചു നില്‍ക്കും...

പന്ത്രണ്ട് വര്‍ഷം !
നീലകുറിഞ്ഞികള്‍ പൂക്കുന്നതും പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ആണല്ലോ...
.... ഇഷ്ടമായി...നല്ല കുറിപ്പ്...

നരിക്കുന്നൻ said...

നല്ല എഴുത്ത്.
പാസ്സ് വേറ്ഡ് മാറ്റിയോ?

Anil cheleri kumaran said...

കൊള്ളാം. നന്നായിട്ടുണ്ട്.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

smitha adharsh said...

നന്നായിരിക്കുന്നു..

Jayasree Lakshmy Kumar said...

അപ്പൊ തരികിടയായിരുന്നല്ലേ?!! കുട്ടീം കുട്ടീടെ മെയിലു തുറന്ന മാഷും!!

ന്നാലും അത്രേം ബുദ്ധിയുള്ള ആ കക്ഷിയെന്തേ പഴയ പാസ്‌വേഡ് മാറ്റാഞ്ഞേ?!!

Ajith Nair said...

അതാ എനിക്കും മനസ്സില്ലാകാത്തത് ലക്ഷ്മി....റീമയ്ക്ക് ഒരു മൈയില്‍ എഴ്ഹുതി ചോദിക്ക‌‌ട്ടെ? തരികിടയല്ല ടീച്ചറെ..ഒരു ആകാംഷ..
:)
നന്ദി..കുമാരന്‍..എസ്.വി.സ്മിത,ലക്ഷ്മി....

കുഞ്ഞന്‍ said...

ഞാനും ഇതുപോലെ പലര്‍ക്കും ഐഡിയും പാസ്‌വേര്‍ഡും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. കഷ്ടകാലത്തിന് അവരുടെയൊക്കെ ആ ഐഡികള്‍ ഒന്നൊ രണ്ടൊ മെയിലും കിട്ടി പരലോകം പൂകി. അല്ലെങ്കില്‍ ചുമ്മാ രസത്തിനെങ്കിലും രഹസ്യങ്ങള്‍ നോക്കാമായിരുന്നു.

ബുദ്ധിമതിയായ കുട്ടിയെന്നൊ മാഷിനെ പറ്റിച്ച കുട്ടിയെന്നൊ എതാണ് ആ കുട്ടിക്ക് ചേരുന്നത്? ആവൊ എന്തായാലും ഒരു നിമിഷം ചമ്മിപ്പിച്ചില്ലേ ആ കുട്ടി, മിടുക്കി.

Sureshkumar Punjhayil said...

Rasakaram... Best wishes.

Nachiketh said...

കൊള്ളാം ........

Unknown said...

വായിക്കാന്‍ സുഖമുള്ള എഴുത്ത്...എന്നിട്ട് പിന്നെ മെയില്‍ വന്നോ മാഷെ...വളരെ രസകരമായ ഒരു പോസ്റ്റ്...മാഷിന്റെ മറ്റുള്ള പോസ്റ്റുകളില്‍ നിന്നും ഇതു വളരെ വ്യത്യസ്തം....

Anonymous said...

ചില ബന്ധങ്ങള്‍
അങ്ങനെയാണ്... വായിക്കാന്‍ സുഖമുള്ള എഴുത്ത്...കൊള്ളാം. നന്നായിട്ടുണ്ട്

ajith nair said...

pizza yum kfc കുമിടയില്‍ ഒരു നാരങ്ങ മിട്ടായി നുണഞ്ഞ രസം നന്നായിട്ടുണ്ട്!!!!

Riyas Nechiyan said...

Good...:)