
പട്ടാളക്കരനായ ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയിലാണ് സുനിലിനെ ഞാന്‍ പരിചയപ്പെടുന്നത് . എന്റെ നാട്ടുകാരന്‍ , പനമരം സ്വദേശി
.

പിന്നീട് പട്ടാളത്തിലെ ജോലി ഉപേക്ഷിച്ചു ദൈവത്തിന്റെ സ്വന്തം ജില്ല വിടാതെ , അതെ ജോലി തുടര്‍ന്ന് വരികയായിരുന്നു
എപ്പഴും പ്രസരിപ്പുള്ള ചെറുപ്പക്കാരന്‍ ; നല്ലൊരു കലാകാരന്‍ ;
സുനില്‍ നന്നായി വായിക്കുകയും, വരക്കുകയും ചെയ്യുമായിരുന്നു.
എപ്പഴും പ്രസരിപ്പുള്ള ചെറുപ്പക്കാരന്‍ ; നല്ലൊരു കലാകാരന്‍ ;
സുനില്‍ നന്നായി വായിക്കുകയും, വരക്കുകയും ചെയ്യുമായിരുന്നു.


( സുനിലിന്റെ ഓയില്‍ പെയിന്‍റിംഗ്)
പ്രണയ വിവാഹമായിരുന്നു സുനിലിന്റെ. സന്ധ്യയുടെയും മക്കളായ അമ്മുവിന്റെയും അച്ചുവിന്റെയും കൂടെ, ഇനിയും പണി തീരാന്‍ ബാക്കിയുള്ള വീട്ടില്‍ സന്തോഷത്തോടെ കഴിയുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയായത്.

കഴിഞ്ഞ ഒഴിവുകാലത്ത് ഞാനും കലാ സംവിധായകന്‍ സോണിയും കൂടെ സുനിലിന്റെ വീട്ടില്‍ പോയി കുറെ സമയം പട്ടാള കഥകള്‍ കേട്ടിരുന്നിരുന്നു . പുറത്ത് കോരി ചൊരിയുന്ന മഴ!
മാര്‍ച്ച് 14 രാത്രി , ഒരു ജോലി കഴിഞ്ഞു വീട്ടിലെത്തി ചങ്ങാതിയായ ശ്രീകുമാറിനോടൊപ്പം, ടിവി കണ്ടു കൊണ്ടിരിക്കവേ സുനില്‍ കുഴഞ്ഞു വീഴുകയായിരുന്നു; അയല്പക്കകാര്‍ മാനന്തവാടി ആശുപത്രിയില്‍ എത്ത്തിക്കുന്നതിനു മുന്‍പേ മരണം സംഭവിച്ചു.
മാര്‍ച്ച് 14 രാത്രി , ഒരു ജോലി കഴിഞ്ഞു വീട്ടിലെത്തി ചങ്ങാതിയായ ശ്രീകുമാറിനോടൊപ്പം, ടിവി കണ്ടു കൊണ്ടിരിക്കവേ സുനില്‍ കുഴഞ്ഞു വീഴുകയായിരുന്നു; അയല്പക്കകാര്‍ മാനന്തവാടി ആശുപത്രിയില്‍ എത്ത്തിക്കുന്നതിനു മുന്‍പേ മരണം സംഭവിച്ചു.
ഒരു മാസം മുന്‍പേ 'നിലാവിന്റെ ' ചിത്രീകരണത്തിനായി നാട്ടിലെത്തിയപ്പോള്‍ മഞ്ഞു പെയ്യുന്ന രാവിലെയാണ് സുനില്‍ ഞങ്ങളെ തേടി വന്നത് . ഒപ്പം സന്ധ്യയും , അച്ചുവും, അമ്മുവും.
എന്റെ കൂടെ ഒരു പ്രൊജെക്ട് ചെയ്യണമെന്നു എന്നും സുനില്‍ പറയുമായിരുന്നു. അറിഞ്ഞോ അറിയാതെയോ 'നിലാവിന്റെ ' ഒരു സീന്‍ ഞാന്‍ സുനിലിനെ കൊണ്ട് ഷൂട്ട് ചെയ്യിച്ചു. ഒരു പക്ഷെ ഞങ്ങളുടെ ആ യാത്ര സുനിലിനെ അവസാനമായി ഒന്ന് കാണാന്‍ വേണ്ടി മാത്രമായിരിക്കണം
നമുക്ക് പ്രിയപ്പെട്ടവരൊക്കെ ഇങ്ങനെ പോയാല്‍ ???
ലോഹിതദാസ്,ഗായകന്‍ സൈനോജ്, മുരളി , ഗിരീഷ് പുത്തഞ്ചേരി.....

സുനില്‍ ...നീ എന്നും ഞങ്ങളോടൊപ്പം ഉണ്ട് ...
53 comments:
പ്രണയ വിവാഹമായിരുന്നു സുനിലിന്റെ. സന്ധ്യയുടെയും മക്കളായ അമ്മുവിന്റെയും അച്ചുവിന്റെയും കൂടെ, ഇനിയും പണി തീരാന്‍ ബാക്കിയുള്ള വീട്ടില്‍ സന്തോഷത്തോടെ കഴിയുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയായത്
May his soul Rest in Peace....!!
വിശ്വസിക്കാന്‍ കഴിയുന്നില്ല..!
എന്ത് പറയണമെന്നോ.., സുധീ നിന്നെ എങ്ങിനെ ആശ്വസിപ്പിക്കുമെന്നോ എനിക്കറിയില്ല.
അനുഭവങ്ങള്‍ വരുമ്പോള്‍ നമ്മളൊക്കെ എല്ലാം സഹിക്കാനും, മറക്കാനും ശക്തിയുളവരാകുന്നു.
സുനിലിന്റെ ആത്മാവിന് നിത്യശാന്തിക്കായും, കുടുംബത്തിന് സഹിക്കാനുള്ള ശക്തി കൊടുക്കാനും നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാം.
words can not describe the quantity of loss i am feeling about my teen hood buddy..... i just cant believe that i am not getting a call from sunil again who love to discuss about his dream plan of starting a editing studio.... how god can be so cruel
I appreciate u my brother..its a good gift..for him...
also this is a different job...
with prayers...
Refi....
ഒരു ബൈക്കില്‍ രണ്ടു മക്കളെയും ഭാര്യയെയും കൂടി വരുന്ന ഒരു സുന്ദരന്‍ .... കണ്ടാല്‍ ആരും കൊതിച്ചു പോകുന്ന സന്തുഷ്ട കുടുമ്പം ....നിലാവിന്റെ അടുത്ത ലോക്കെഷനിലെക്കുള്ള വഴികാട്ടിയായി .. വെറും രണ്ടു മണിക്കൂര്‍ നേരത്തെ സൌഹൃതം..പക്ഷെ ......ആ രണ്ടു പിഞ്ചു മക്കളുടെ മുഖമാണ് എന്‍റെ മനസ്സില്‍ ..... അമ്പലത്തിനടുത്തുള്ള കടയില്‍ നിന്നും ഞാന്‍ കുറച്ചു മിഠായി ആ കുട്ടികള്‍ക്ക് കൊടുത്തു ..... ആ കുട്ടികളെ വച്ച് രണ്ടു സീനുകളും...അമ്പലത്തില്‍ നിന്നും കിട്ടിയ പ്രസാദം സന്ധ്യ ഞങ്ങള്‍ക്ക് തന്നു ; അതെല്ലാം എന്തിനായിരുന്നു എന്ന് എപ്പോ ചിന്തിക്കുന്നു .. എന്‍റെ മനസ്സിന്റെ വേദന കൂട്ടാനോ ... ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല .. മറക്കാനും
അജിത്ത്
നമ്മള്‍ തമ്മില്‍ കുറേ മുന്നേ പരിചയപ്പെട്ടിരുനെങ്കില്‍ സുനില്‍ ചിലപ്പോള്‍ എന്റേയും ഒരു സുഹൃത്തായി മാറിയിരുന്നേനെ ഇതിനകം. എന്റെ വയനാട്ടിലേക്കുള്ള യാത്രകളില്‍ പല പ്രാവശ്യം ഞാനദ്ദേഹത്തെ കണ്ടിട്ടുമുണ്ടാകുമായിരുന്നു.
പ്രിയപ്പെട്ടവരുടെ വേര്‍പാട് എന്നും കടിച്ചമര്‍ത്തേണ്ടി വരുന്ന ഒരു വേദനയാണ്.
ദൈവം നല്ലവരെ പെട്ടെന്ന് തന്നിലേക്ക് വിളിക്കുന്നു എന്നുള്ള ആ തേഞ്ഞ പ്രയോഗം മാത്രമേ പറയാനുള്ളൂ.
സുനിലിന്റെ കുടുംബത്തിന് ഈ ആഘാതം താങ്ങാന്‍ സര്‍വ്വശക്തന്‍ മനക്കരുത്ത് നല്‍കുമാറാകട്ടെ. അജിത്തിനും....
മറക്കാന്‍ പറ്റാത്തതാണ് ആ ദിവസം... കൃത്യമായി പറഞ്ഞാല്‍ ഒരു വര്ഷം മുന്‍പ് ഇതേ മാര്‍ച്ചില്‍... കോരിച്ചൊരിയുന്ന മഴയില്‍, പണിതീരാത്ത ആ വീടിനുള്ളില്‍ തമാശകളും, പട്ടാളക്കഥകളും ഒക്കെ പറഞ്ഞു ഞങ്ങള്‍ ഇരുന്നു.. കൂട്ടിനു പുഴുങ്ങിയ കപ്പയും, മുളക് ചമ്മന്തിയും.. "അടുത്ത മഴക്കാലത്തിനു മുന്‍പ് വീടുപണി തീര്‍ക്കണം.." സുനില്‍ പറഞ്ഞത് ഇപ്പോളും ഞാനോര്‍ക്കുന്നു.. ആ ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി അവന്‍ യാത്രയായി..ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.
സുനിലിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം..
അജിത്ത് പറഞ്ഞതുമാത്രമേ എനിക്കും പറയാനുള്ളൂ
“നമുക്ക് പ്രിയപ്പെട്ടവരൊക്കെ ഇങ്ങനെ പോയാല്‍ ???“
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് വീണ്ടുംവീണ്ടും തെളിയിക്കുന്നു :(
- സന്ധ്യ
My hearty condolence to his family May his soul rest in peace..........
Nammal Ellavarum Maranathod Orodivasavum Adutthu Kondirkkukayanenna Satyam Vismarkkan Kazhiyilla .Sunilinte Marana Vartha Valiya Vedanayayi.SUNILINTE AATHMAVINU NITYA SANTHI NERUNNU.
സന്ധ്യയുടെയും അമ്മുവിന്റെയും അച്ചുവിന്റെയും കൂടെ കൊതിതീരെ ജീവിച്ചു തീരും മുന്നെ എന്തിനു ഒരു പൂവ് നുള്ളുന്ന ലാഘവത്തോടെ ഈശ്വരന്‍ ഈ ജീവന്‍ കൊണ്ടുപോയി? നല്ലതെല്ലാം ഈശ്വരനു വേണം ... മനുഷ്യജന്മങ്ങള്‍ സങ്കടപ്പെട്ടാലെന്താ?സുനില്‍ അനേകര്‍ക്ക് പ്രീയപ്പെട്ടവനായതുകൊണ്ട് തന്നെ കരുതാം ഈശ്വരനും ഈ കലാകാരനെ അത്രമേല്‍ ഇഷ്ടമായിരുന്നു..... എന്നലും ഈശ്വരാ ഇതു ക്രൂരതയായിപ്പോയി..... ഈ സമയത്ത് സന്ധ്യയുടെ മനസ്സിനു കരുത്ത് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു...ഒപ്പം സുനിലിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന എല്ലാവര്‍ക്കും മനസ്സിനു ആശ്വാസവും സുനിലിന്റെ ആത്മാവിനു നിത്യശാന്തിയും ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു...
മരണം, നാളെ ഈയവസ്ഥ എനിക്കുമുണ്ടായാൽ..എങ്കിൽ എന്നു സങ്കല്പിച്ചാൽ ആ ഞെട്ടുന്ന യാഥാർത്ഥ്യത്തിന്റെ ഭീകരത..!!!
സുനിലിന്റെ വേർപാടിൽ,സുനിലിന്റെ പ്രിയപ്പെട്ടവരുടെ ദുഖത്തിൽ ഞാനും പങ്കുചേരുന്നു, സുനിലിന്റെ കുടുംബത്തിന് സുനിലിന്റെ വേർപാടു മൂലം ദുരിതമുണ്ടാവാതിരിക്കട്ടെ, ജഗദീശ്വരൻ അവരെ കാക്കട്ടെ...
May his soul Rest in Peace....!!
മനുഷ്യരൊക്കെ ഇത്ര തിരക്കു പിടിച്ചു എങ്ങോട്ടണോ...
കുറച്ചുകൂടി കഴിയാന്‍ കൊള്ളില്ലാത്തതായിരുക്കും ഈ നശിച്ചഭൂമി....
ഒരു ദിവസം അതു നമ്മളും തിരിച്ചറിയും...
അതുവരെ ഇങ്ങനെ പോകുന്നവര്‍ നമ്മെ വേദനിപ്പിച്ചുകൊണ്ടിരിക്കും....
ഇന്നത്തെ അവസ്ഥയില്‍ മരവിച്ച് ജീവിക്കുന്നതുകൊണ്ട് മരണവാര്‍ത്തകള്‍ ഒരു നെടുവീര്‍പ്പില്‍ ഒതുങ്ങാറാണ് പതിവു..പക്ഷേ...ഈ വാര്‍ത്ത, കണ്ണുകള്‍ നിറച്ചു.. ആ നല്ല മനുഷ്യന്റെ , കലാകാരന്റെ മുന്നില്‍ ഞാന്‍... വേറെ ഒന്നും പറയാനാവുന്നില്ല...
Hope his loving family will be well taken care of... and they won't face any financial difficulties... Death has been so kind to sunil... without much difficulties death approached. Time will wipe out all sorrows..
ഹോ ആ ഒരൊറ്റ ചിത്രം മതി സുനിലിന്റെ കഴിവ് കാണാൻ.. അറിഞ്ഞപ്പോൾ, ഇത് വായിച്ചപ്പോൾ വല്ലാത്ത വിഷമം....
വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി ഇത് വായിച്ചപ്പോള്‍...എന്താ പറയുക...ആ നഷ്ടത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും സാധിക്കില്ലെങ്കിലും,എല്ലാം സഹിക്കാന്‍ ആ കുടുംബത്തിന് കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
പകരം വക്കാന്‍ മറ്റൊന്നില്ലാത്ത നഷ്ടം.
ദു:ഖത്തില്‍ പങ്കുചേരുന്നു.
മരണം അനിവാര്യമാണ്.
പക്ഷേ അത് അനവസരത്തില്‍ കടന്നുവരുമ്പോള്‍ താങ്ങാവുന്നതിലും അപ്പുറവും...
നല്ലൊരു കലാകാരനായിരുന്നല്ലോ. വളരെ കഷ്ടമായിപ്പോയി ഈ വേര്‍പാട്.
ആ നല്ല സുഹൃത്തിന്‍റെ ആത്മാവിനു നിത്യശാന്തി ലഭിച്ചിടട്ടെ..ഈ വലിയ ദുഃഖത്തില്‍ നിന്നും കരകയറുവാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് സര്‍വ്വേശ്വരന്‍ കരുത്ത് നല്‍കട്ടെ..
ആളിനെ അറിയില്ല, എന്നിട്ടും സഹിക്കാനാകുന്നില്ല. എത്ര സന്തോഷത്തോടെയാണ് സന്ധ്യയും മക്കളും ആ ചിത്രത്തില്‍. അവരിതെങ്ങനെ സഹിക്കും ഈശ്വരാ..ദൈവം അവര്‍ക്ക് മനശ്ശക്തി കൊടുക്കട്ടെ.
prayers
സന്ധ്യക്കും മക്കള്‍ക്കും ഈ വേര്‍പാട് സഹിക്കാനുള്ള ശക്തി കിട്ടാന്‍ നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.
Entea ormmayil ulla Sunil orikalum marikunnilla....Sunilntea kudumbathinum kuttikalkkum ee veyogathea athijeevikanulla shakthi jagadeeswran kodukattea!!!
Entea ormmayil ulla Sunil orikalum marikunnilla....Sunilntea kudumbathinum kuttikalkkum ee veyogathea athijeevikanulla shakthi jagadeeswran kodukattea!!!
സുനിലിന്റെ ആത്മാവിനു നിത്യശാന്തിയും ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു...!
സുനിലിന്റെ ആത്മാവിനു നിത്യശാന്തിയും ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു
എനിക്കു സുനിലിനെ അറിയില്ല,മാണിക്യം ചേച്ചിയില്‍ നിന്നും കിട്ടിയ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്.എന്നാല്‍,അജിത്തിന്റെ വരികളിലൂടെ സുനിലിനെ അറിഞ്ഞപ്പോള്‍, ആ കുടുംബത്തിന്റെ ചിത്രം കണ്ടപ്പോള്‍, കണ്ണ് നിറഞ്ഞു പോയി. ചില സമയങ്ങളില്‍ ദൈവത്തിനു മനുഷ്യരോട് അസൂയ തോന്നാറുണ്ടോ?അതിനാണോ ആ കുടുംബത്തിനു തീരാവേദന സമ്മാനിച്ചത്?സുനിലിന്റെ വേര്‍പാട് സഹിക്കാന്‍, സന്ധ്യക്കും മക്കള്‍ക്കും ആ ദൈവം തന്നെ ശക്തി കൊടുക്കട്ടെ....സുനിലിന്റെ ആത്മാവിനു നിത്യശാന്തിയും..
വല്ലാത്തൊരു വേദന തോന്നുന്നു.അറിയാത്തൊരു സുഹൃത്തിന്റെ വേര്‍പാടായി തോന്നുന്നില്ല.മറ്റൊന്നും പറയാനുമില്ല..
Maranam ragabhodhamillatha komaaly.......
Words alone cannot express our sympathy on the untimely death of our beloved Sunil. To say that his time with us was far too short is an understatement. The reality is that all who loved and knew him will sorely miss him.
No doubt the outpouring of sympathy received by his wife and two little kids since his parting has been of some consolation. Hopefully it will serve as a reminder to all of us of how well-loved and liked he was.
I hope that his family will find peace and comfort in knowing that his suffering is over and that his just rewards await him.
May God bless his wonderful family.
നാടിന്റെ പ്രിയ ഫോട്ടോഗ്രാഫര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
From Mathrubhumi Wayanad Edition
പനമരം: ഫോട്ടോഗ്രാഫിയെയും സൗഹൃദങ്ങളെയും നെഞ്ചേറ്റി നടന്ന യുവ ഫോട്ടോഗ്രാഫര്‍ സുനില്‍ ജി. നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഞായറാഴ്ച വൈകിട്ടാണ് സുനിലിന്റെ ആകസ്മിക അന്ത്യം. ജോലിക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിച്ചു.
നന്നേ ചെറുപ്പത്തില്‍ ഫോട്ടോഗ്രാഫറായും ജവാനായും സേവനമനുഷ്ഠിച്ചു. വീഡിയോഗ്രാഫറായി പ്രവര്‍ത്തിച്ച സുനില്‍ മികച്ച ചിത്രകാരനും മിമിക്രി കലാകാരനുമായിരുന്നു. ടി.എച്ച്.എസ്.എസ്.എല്‍.സി. ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായശേഷം ഫോട്ടോഗ്രാഫിയോടുള്ള അമിത താത്പര്യംമൂലം പ്രൊഫഷണല്‍ രംഗത്തേക്ക് കടന്നു. പനമരം ടൗണിനെ സംബന്ധിച്ച ഡോക്യുമെന്ററി ഉള്‍പ്പെടെ നിരവധി ചെറുചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായിവരികയായിരുന്നു. ഫോട്ടോഗ്രാഫിയില്‍ ജന്മവാസനകൊണ്ടുമാത്രം ഉയര്‍ന്നുവന്ന സുനില്‍ കഴിഞ്ഞദിവസം ഫോട്ടോഗ്രാഫി കോഴ്‌സ് പൂര്‍ത്തീകരിക്കുകയും ചെയ്തു.
മേച്ചേരില്‍ ആര്‍ട്‌സ് കോളേജിന്റെ 'നിലാത്തൂവല്‍' എന്ന മാഗസിന്‍ ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ കവര്‍ചിത്രവും സുനില്‍ വരച്ചിരുന്നു. വര്‍ഷങ്ങളോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജവാനായി സേവനമനുഷ്ഠിച്ച ഈ മുപ്പതുകാരന്‍ അടുത്തകാലത്താണ് സുല്‍ത്താന്‍ബത്തേരിയില്‍ സ്റ്റുഡിയോ തുടങ്ങിയത്. കലാ-സാഹിത്യ-സാംസ്‌കാരികരംഗങ്ങളില്‍ വലിയ സൗഹൃദത്തിന് ഉടമയായിരുന്നു സുനില്‍. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഏതാനും സിനിമകളില്‍ അസിസ്റ്റന്റ് നിശ്ചല ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുളിക്കാംവയല്‍ കൊറ്റുവീട്ടില്‍ ഗോവിന്ദന്‍കുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകനാണ്. സന്ധ്യയാണ് ഭാര്യ. പറക്കമുറ്റാത്ത രണ്ടു കുട്ടികളെ അനാഥമാക്കിയാണ് സുനില്‍ യാത്രയായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് അറുമൊട്ടംകുന്ന് കിണ്ടിമൂല വീട്ടില്‍ സുനിലിന്റെ മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫോട്ടോഗ്രാഫര്‍മാരും സാംസ്‌കാരിക-രാഷ്ട്രീയപ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ആദരാംഞ്ജലികൾ !പറയുവാൻ വാക്കുകൾ കിട്ടുന്നില്ല!
ultimately we all go to there.....death.....
deep condolence.....
നഷ്ടങ്ങള്‍ എന്നും തരുന്നത് വേദനകള്‍ മാത്രമാണ്. തീര്‍ച്ചയും സുനിലിനെ അറിയിലെങ്കിലും അജിത്തിന്റെ കുറിപ്പുകള്‍ വല്ലാത്ത വേദന സമ്മാനിച്ചിരിക്കുന്നു. പ്രദീപ് പുറവങ്കര
ഒരു നിയോഗമെന്നോണം,സുനില്‍ പാതിവഴിയില്‍
മറക്ക് പിന്നിലൊളിച്ചതെന്തേ....
ഭൂമിയിലിങ്ങനേയും ചിലരുണ്ട്,അവര്‍ ധൃതിപിടിച്ച്
ഓടിയകലും...
അത്തരക്കാരുടെ വേര്‍പാട് എന്നും കടുത്ത വേദനയാണ് നമുക്കായി വിട്ടേച്ചുപോവുക...
ദൈവം നല്ലവരെ പെട്ടെന്ന് തന്നിലേക്ക് തിരിച്ചു വിളിക്കുന്നു ...
സുനിലിന്‍ ശാന്തി ലഭിച്ചീടട്ടെ..സന്ധ്യക്കും
കുഞ്ഞുമക്കള്‍ക്കും,കുടുംബത്തിനാകെയും
സുനിലിനെ അടുത്തറിഞ്ഞ് സ്നേഹമനുഭവിച്ച
(എനിക്കു ആ സഹോദരനെ പരിചയമില്ല)
എല്ലാ കൂട്ടുകാര്‍ക്കും മന്‍:സ്സമാധാനം
ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
പറയുവാൻ വാക്കുകൾ കിട്ടുന്നില്ല!
സുനിലിന്റെ വേർപാടിൽ,സുനിലിന്റെ പ്രിയപ്പെട്ടവരുടെ ദുഖത്തിൽ ഞാനും പങ്കുചേരുന്നു, സുനിലിന്റെ കുടുംബത്തിന് സുനിലിന്റെ വേർപാടു മൂലം ദുരിതമുണ്ടാവാതിരിക്കട്ടെ, ജഗദീശ്വരൻ അവരെ കാക്കട്ടെ...
ആശംസകള്‍...
നന്മകള്‍ നേരുന്നു.
ആദരാഞ്ജലികള്‍..
പ്രാര്‍ത്ഥനകള്‍.
ദൈവത്തിനു തന്നെ സുനിലിനോട് അസൂയ തോന്നിയിട്ടുണ്ടാകും..
ആദരാഞ്ജലികള്‍ നേരുന്നു....
പ്രാര്‍ത്ഥനകള്‍..
സത്യം.....! മരണം എന്നും രംഗ ബോധം ഇല്ലാത്ത കോമാളി ആണ് , കരയിപ്പിക്കാന്‍ മാത്രം ശീലിച്ച കോമാളി ....
ഇന്നാണ് ഇ പോസ്റ്റ് കാണാന്‍ പറ്റിയത് , എന്തായാലും ദൈവം ചെയിതു തീര്‍ത്തത് കുറച്ചു കടന്നു പോയി :( ആ കുഞ്ഞുങ്ങളുടെ ചിരി കാണുമ്പോ സത്യം പറഞ്ഞാല്‍ കണ്ണ് നിറയുന്നു ... നല്ലവനായ എ നല്ല കൂട്ടുകാരന് ദൈവം നിത്യ ശാന്തി കൊടുക്കട്ടെ ..
ormmakal...
ആ മക്കളുടെ ചിരി അതെന്നും അണയാതെ നില്‍ക്കട്ടെ , അനിലില്‍ന്റെ ആത്മാവിനു നിത്യാ ശാന്തി നേരുന്നു
ഇന്നാണിത് കാണുന്നത്.
സുനിലിന്റെ കുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
ദൈവം അവരെ നിരാശ്രയരാക്കിയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കട്ടെ.
Hi uncle.. Njn ammu aanu.. Achan varacha chithrangalum, ente kayyil illatha photos kananum kazhinju.. Ennum achane orthirikkunnathil santhosham.. Thank you💕
Post a Comment